ശ്രീ അക്ക്ലിയത്ത് ശിവക്ഷേത്രം
പതിനൊന്നാം നൂറ്റാണ്ടിൽ തുടക്കം
പശ്ചാത്തലം കേനോത്ത് ഗുരുക്കളും ഒരു നമ്പൂതിരിയും കൂടി വയത്തൂര്‍ കാളിയാർ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി
മടങ്ങി വരുമ്പോൾ ഒരു ചെറിയ കിളി ഗുരുക്കളുടെ തൊപ്പിക്കുടയിൽ കയറിപ്പറ്റി ആ കിളി ഗുരുക്കളുടെ കൂടെ കേനോത്തുള്ള വീട്ടിലെത്തി
കുട ഇറയത്ത് വെച്ചപ്പോൾ കിളി ഒരു ഇലഞ്ഞി മരത്തിൽ ചെന്നിരുന്നു വിചിത്രമായ രീതിയിൽ ചിലക്കാൻ തുടങ്ങി കുട എടുത്തുമാറ്റാൻ പലതവണ ശ്രമിച്ചിട്ടും പൊക്കാൻ കഴിഞ്ഞില്ല
കിളിയുടെ നിറുത്താതെയുള്ള കരച്ചിലും കുട പൊക്കാൻ കഴിയാത്തതും തമ്മിൽ ബന്ധമുണ്ടെന്നും ഏതോ ഒരു ശക്തിയുടെ പ്രഭാവം കാരണ മായിരിക്കുമെന്നും കരുതി ഒരു പ്രശ്നം വെച്ചുനോക്കിയപ്പോൾ
വയത്തൂര്‍ കാളിയാർ തന്റെ കൂടെവന്നിരുന്നു എന്നും മനസ്സിലായി തന്റെ കളരിയിൽ കുടംബ പര ദേവതകളുടെ
സമീപത്തായി കാളിയാരെയും പ്രതിഷ്ഠിച്ചു
ഗുരുക്കളും നബൂതിരിയുംമറ്റുള്ളവരുടെ സഹായത്തോടെ ഒരു ക്ഷേത്രം നിർമ്മിചു
കിരാതമൂർ ത്തിയാണ് പ്രധാന പ്രതിഷ്ഠ
കളരി ഭഗവതി ,അയ്യപ്പൻ ,ഗണപതി എന്നീ പ്രതിഷ്ഠ കളുംകൂടിയുണ്ട്
വഴിപാടുകൾ പുഷ്പാഞ്ജലി,ധാര, വെള്ളനിവേദ്യം നെയ്യ് അമൃത്,മൃത്യജ്ഞയ ഹോമം, കറുകഹോമം
മകരത്തിൽ മൂന്നു ദിവസം ആരാധന ഉത്സവം
ഉത്സവസമയത്തു നെയ്യ് അഭിഷേകമാണ് പ്രധാന വഴിപാട് അര്‍ജുനനുമായുള്ള യുദ്ധ സമയത്തുള്ള
ക്ഷീണം മാറ്റിയതാണത്(നായന്മാരുടെ അവകാശമാണ് നെയ്യ് )
കിരാതാർജുനവിജയത്തെ അടിസ്ഥാനമാക്കി അർ ജുനന്‍ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ ഭംഗിയായി കൊത്തി വെച്ചിട്ടുണ്ട്
മകരം പതിമൂന്നിനു അക്ക്ളിയത്തപ്പനും പുതിയ കാവ് ഭഗവതിയും തമ്മിലുള്ള കൂടികാഴ്ചയും പ്രധാനപ്പെട്ടതാണ് വടക്ക് ഭാഗത്ത് വലിയ കുളവും നെയ്യ് അമൃതിനു വേറെ കെട്ടിടവും ഉണ്ട്
തന്ത്രി നകർനി മന ശാന്തിക്കാരൻ മലയാളബ്രാമണൻ
ഭരണം 1941 ൽ HR &CE department ഏറ്റെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ