2013, ഡിസംബർ 3, ചൊവ്വാഴ്ച

പുതിയ മുണ്ടയാട് വീട്ടില്‍ ഭഗവതിക്ഷേത്രം പൂതപ്പാറ അഴിക്കോട്





പുതിയ മുണ്ടയാട് വീട്ടില്‍ ഭഗവതിക്ഷേത്രം പൂതപ്പാറ അഴിക്കോട് 

റൂട്ട്:- കണ്ണൂര്‍ അഴിക്കോട് റൂട്ടില്‍ കടപ്പുറം റോഡ്‌ സ്റ്റോപ്പ്‌ പൂതപ്പാറ   ഒരു മിനുട്ട് നടക്കാനുണ്ട് 


പ്രതിഷ്ഠ വിഷ്ണുമൂര്‍ത്തി , രക്തേശ്വരി
ദീപാരാധനയുണ്ട്  ,സംക്രമപൂജയും
ഉത്സവം ഏപ്രില്‍ പന്ത്രണ്ട്,പതിമൂന്നു 
 കെട്ടിയാടുന്ന തിറകള്‍ ഉച്ചിട്ട, ഭൈരവന്‍, ചാമുണ്ടി, ഗുളികന്‍, രക്തേശ്വരി 
വിവരം നല്‍കിയത് പുതിയ മുണ്ടയാടുവീട്ടില്‍മീനാക്ഷിയമ്മ.  അവരുടെ കുടുംബക്ഷേത്രം . ഇരുനൂറ്‌ വര്‍ഷങ്ങള്‍ പഴക്കം.  നവീകരിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ . 

2013, ജൂൺ 14, വെള്ളിയാഴ്‌ച

ശ്രീ വയലിൽ കുരുംബക്കാവ്‌ ഭഗവതീ ക്ഷേത്രം

 ശ്രീ വയലിൽ കുരുംബക്കാവ്‌ ഭഗവതീ ക്ഷേത്രം അഴീക്കൊട് 
റൂട്ട്:- കണ്ണൂരിൽ നിന്ന് 1 1 കിമി വടക്ക് അഴീക്കൊട് റൂട്ടിൽ ദിനേശ് ഭവൻ സ്റ്റോപ്പ്‌ 
പ്രതിഷ്ഠ കുറുംബ ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 
വിഷു ഉത്സവം 3 ദിവസം മീന ഭരണിയിൽ 
സ്വകാര്യ ക്ഷേത്രം 

ശ്രീ ഊലത്തഴും അയ്യൻവിൽ

ശ്രീ ഊലത്തഴും അയ്യൻവിൽ 
റൂട്ട്: കണ്ണൂര് അഴീക്കോട് റൂട്ടിൽ 1 1 കിമി അകലെ 
പ്രതിഷ്ഠ ധർമ്മശാസ്തപതിനൊന്നാം നൂറ്റാണ്ട് 

ദർശനസമയം 6. 4 5 -9. 0 0 am ,5. 3 0 -7. 3 0 pm 
മകരത്തിൽ വിളക്ക് 


ശ്രീ പാലോട്ട് കാവ് വിഷ്ണുക്ഷേത്രം

ശ്രീ പാലോട്ട് കാവ് വിഷ്ണുക്ഷേത്രം 

ശ്രീ പാമ്പാടിയിൽ ദേവസ്വം നാഗാർജുന ക്ഷേത്രം

ശ്രീ പാമ്പാടിയിൽ ദേവസ്വം നാഗാർജുന ക്ഷേത്രം 
റൂട്ട്:- കണ്ണൂരിൽ നിന്നും 1 1 കിമി വടക്ക് അഴീക്കോട് സൌത്ത് 

പ്രതിഷ്ഠ നാഗാർജുന പതിനെട്ടാം നൂറ്റാണ്ട് 
മരം മാത്രം 
ദർശനസമയം 5 -7 am ,5 - 8 pm 

മകര മാസത്തിൽ ഒരു വെള്ളി ,ശനി ഞായർ ഉത്സവം 

ഭരണം പ്രസിഡണ്ട്‌ ശ്രീ പാമ്പാടിയിൽ നാഗാർജുനക്ഷേത്ര കമ്മിറ്റി അഴീക്കോട് 6 7 0 0 0 9 

ശ്രീ അക്ക്ലിയത്ത് ശിവക്ഷേത്രം

ശ്രീ അക്ക്ലിയത്ത് ശിവക്ഷേത്രം 
റൂട്ട്:- കണ്ണൂരിൽ  നിന്നും എട്ടു കിമി വടക്ക് വാൻ  കുളത്ത് വയൽ  ജങ്ങ്ഷൻ  (കണ്ണൂര്‍ അഴിക്കൽ  ഫെറി റോഡ്‌ )   

പതിനൊന്നാം നൂറ്റാണ്ടിൽ  തുടക്കം 
പശ്ചാത്തലം കേനോത്ത് ഗുരുക്കളും ഒരു നമ്പൂതിരിയും കൂടി വയത്തൂര്‍ കാളിയാർ  ക്ഷേത്രത്തിൽ  ഉത്സവം കാണാൻ പോയി


മടങ്ങി വരുമ്പോൾ  ഒരു ചെറിയ കിളി ഗുരുക്കളുടെ തൊപ്പിക്കുടയിൽ  കയറിപ്പറ്റി ആ കിളി ഗുരുക്കളുടെ കൂടെ കേനോത്തുള്ള വീട്ടിലെത്തി 


കുട ഇറയത്ത്‌ വെച്ചപ്പോൾ  കിളി ഒരു ഇലഞ്ഞി മരത്തിൽ  ചെന്നിരുന്നു വിചിത്രമായ രീതിയിൽ  ചിലക്കാൻ  തുടങ്ങി കുട എടുത്തുമാറ്റാൻ  പലതവണ ശ്രമിച്ചിട്ടും പൊക്കാൻ  കഴിഞ്ഞില്ല


 കിളിയുടെ നിറുത്താതെയുള്ള കരച്ചിലും കുട പൊക്കാൻ കഴിയാത്തതും  തമ്മിൽ  ബന്ധമുണ്ടെന്നും ഏതോ ഒരു ശക്തിയുടെ പ്രഭാവം കാരണ മായിരിക്കുമെന്നും കരുതി ഒരു പ്രശ്നം വെച്ചുനോക്കിയപ്പോൾ 


 വയത്തൂര്‍ കാളിയാർ  തന്റെ കൂടെവന്നിരുന്നു   എന്നും മനസ്സിലായി തന്റെ കളരിയിൽ  കുടംബ പര ദേവതകളുടെ  
സമീപത്തായി കാളിയാരെയും പ്രതിഷ്ഠിച്ചു


ഗുരുക്കളും  നബൂതിരിയുംമറ്റുള്ളവരുടെ സഹായത്തോടെ ഒരു ക്ഷേത്രം നിർമ്മിചു 
'ആ കിളി എത്തിയ ' ലോപിച്ച് അക്ലിയത്ത് ആയി


കിരാതമൂർ ത്തിയാണ് പ്രധാന പ്രതിഷ്ഠ 

കളരി ഭഗവതി ,അയ്യപ്പൻ  ,ഗണപതി എന്നീ പ്രതിഷ്ഠ കളുംകൂടിയുണ്ട്  


വഴിപാടുകൾ     പുഷ്പാഞ്ജലി,ധാര, വെള്ളനിവേദ്യം നെയ്യ് അമൃത്,മൃത്യജ്ഞയ ഹോമം, കറുകഹോമം


മകരത്തിൽ  മൂന്നു ദിവസം ആരാധന ഉത്സവം 



ഉത്സവസമയത്തു നെയ്യ് അഭിഷേകമാണ് പ്രധാന വഴിപാട് അര്‍ജുനനുമായുള്ള യുദ്ധ സമയത്തുള്ള 
ക്ഷീണം മാറ്റിയതാണത്(നായന്മാരുടെ അവകാശമാണ് നെയ്യ് )
കിരാതാർജുനവിജയത്തെ അടിസ്ഥാനമാക്കി അർ ജുനന്‍ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ  ഭംഗിയായി കൊത്തി വെച്ചിട്ടുണ്ട് 
 
മകരം പതിമൂന്നിനു അക്ക്ളിയത്തപ്പനും പുതിയ കാവ് ഭഗവതിയും തമ്മിലുള്ള കൂടികാഴ്ചയും പ്രധാനപ്പെട്ടതാണ് വടക്ക് ഭാഗത്ത് വലിയ കുളവും നെയ്യ് അമൃതിനു വേറെ കെട്ടിടവും ഉണ്ട്

തന്ത്രി നകർനി മന  ശാന്തിക്കാരൻ മലയാളബ്രാമണൻ 
ഭരണം 1941 ൽ HR &CE department ഏറ്റെടുത്തു